കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ചട്ടങ്ങൾ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് (സ. ഉ. (കൈ ) നം. 32/2022/സഹ. തീയതി 11/10/2022) പ്രാബല്യത്തിൽ വന്നിരിക്കുന്നു. ടി ഉത്തരവ് പ്രകാരം മരണാനന്തര ധനസഹായം ഒരു വായ്പയ്ക്ക് മൂന്ന് ലക്ഷം രൂപയും ചികിത്സാധനസഹായം ഒരു വായ്പക്കാരന് പരമാവധി 1,25,000/- രൂപയും ലഭിക്കുന്നതാണ്. ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾ/ ബാങ്കുകൾ 11/10/2022 മുതൽ പുതുക്കിയ റിസ്ക് ഫണ്ട് വിഹിതം 0.70% നിരക്കിൽ കുറഞ്ഞത് 100/- രൂപയും പരമാവധി 2000/- രൂപയും വിഹിതത്തിന്റെ 18 ശതമാനം ജിഎസ്ടിയും ചേർത്ത് നിർബന്ധമായും നിർദിഷ്ട അക്കൗണ്ടുകളിൽ നിർദിഷ്ട ചലാൻ ഉപയോഗിച്ച് ഒടുക്കി പരിഷ്കരിച്ച ഫാറം എ പട്ടികയോടൊപ്പം ബോർഡിലേക്ക് അയക്കേണ്ടതാണ്. പരിഷ്കരിച്ച ഫാറം എ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.